Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സിട്ര

text_fields
bookmark_border
വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ ഇത്തരം ലിങ്കുകളിൽ നൽകരുത്
വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സിട്ര
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഷിപ്പിംഗ്, ഡെലിവറി കമ്പനികളുടെ പേരിൽ ഐമെസേജ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിറ്റി (സിട്ര) മുന്നറിയിപ്പ് നൽകി.

ഷിപ്പ്മെന്റ് വിവരങ്ങൾ പുതുക്കാനോ ഫീസ് അടയ്ക്കാനോ ആവശ്യപ്പെടുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ നിർദേശിച്ചു.

വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ ഇത്തരം ലിങ്കുകളിൽ നൽകരുതെന്ന് സിട്ര മുന്നറിയിപ്പ് നൽകി. ഷിപ്പ്മെന്റ് വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി മാത്രം പരിശോധിക്കണമെന്നും നിർദേശം. അതേസമയം, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്‌സും മുന്നറിയിപ്പ് നൽകി.

കിടക്ക പോലുള്ള കത്തുന്ന പ്രതലങ്ങളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യരുതെന്നും അമിതമായി ചൂടാകുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Citra warns against fake messages
Next Story