1,535 പൗരന്മാരുടെ പൗരത്വം റദ്ദാക്കും
text_fieldsകുവൈത്ത് സിറ്റി: അനധികൃതമായി നേടിയ 1,535 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കും. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച സുപ്രിം കമ്മിറ്റി ഇവരുടെ ഫയലുകള്‍ പരിശോധിച്ച് എടുത്ത തീരുമാന പ്രകാരമാണ് നടപടി.
1959-ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21 എ വകുപ്പുകള്‍ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. കമ്മിറ്റി തീരുമാനം അന്തിമ അനുമതിക്കായി മന്ത്രിസഭയുടെ പരിഗണനക്ക് വിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

