സി.െഎ.എസ് കുവൈത്ത് ഭാരവാഹികൾ അംബാസഡറെ കണ്ടു
text_fieldsസി.െഎ.എസ് കുവൈത്ത് ഭാരവാഹികൾ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: സെൻറർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈത്ത് നിർവാഹക സമിതി അംഗങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ജനറൽ സെക്രട്ടറി ശ്രീജിത്ത് എ. നായർ പ്രവർത്തന റിപ്പോർട്ടും പ്രസിഡൻറ് വിഭീഷ് തിക്കോടി ഭാവി പരിപാടികളും അംബാസഡറുമായി പങ്കുവെച്ചു.
ഗൾഫ് മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും വിഷയത്തിൽ ഡോ. സി.വി. ആനന്ദബോസിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിെൻറ പഠന റിപ്പോർട്ട് ഉപദേശക സമിതി ചെയർമാൻ ഡോ. സുരേന്ദ്ര നായക് അംബാസഡർക്ക് കൈമാറി. വൈസ് പ്രസിഡൻറ് മഹേന്ദ്ര പ്രതാപൻ, കേന്ദ്ര എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളായ സുധീർ മേനോൻ, ആശിഷ് താക്കൂർ, മണികാന്ത് വർമ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

