സിറിയൻ അഭയാർഥികൾക്ക് കരുതലുമായി കുവൈത്ത് ആരോഗ്യസംഘം
text_fieldsകുവൈത്ത് സിറ്റി: ലോകത്തെങ്ങും കാരുണ്യം വാരിക്കോരി ചൊരിയുന്ന കുവൈത്തിെൻറ സ്തുത്യർഹമായ സേവനപ്രവർത്തനങ്ങൾ ജോർഡനിലും.
സിറിയയിൽനിന്ന് അഭയാർഥികളായെത്തിയ 200ൽപരം പേരുടെ നേത്രശസ്ത്രക്രിയ കുവൈത്ത് മെഡിക്കൽ ടീമിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. ആരോഗ്യരംഗത്തെ കാരുണ്യപ്രവർത്തനം വഴി ഇൗ മേഖലയിൽ മുന്നിൽ നടക്കാനാണ് കുവൈത്ത് ഇഷ്ടപ്പെടുന്നതെന്നും ലോകം അംഗീകരിച്ച കാരുണ്യപ്രവർത്തകൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ പ്രവർത്തനങ്ങളിൽ പ്രചോദിതമായാണ് രാജ്യാതിർത്തികൾ നോക്കാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ജോർഡനിലെ കുവൈത്ത് അംബാസഡർ അസിസ് അൽ ദൈഹാനി പറഞ്ഞു. നിസ്വാർഥ സേവകരായ 30 ആരോഗ്യ പ്രവർത്തകരടങ്ങുന്ന ഹയാത്ത് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രായംചെന്ന അഭയാർഥികളായ സിറിയൻ പൗരന്മാർക്ക് നേത്രശസ്ത്രക്രിയ നടത്തിയത്.
ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, വളൻറിയർമാർ എന്നിവരടങ്ങുന്നതാണ് ഹയാത്ത് സംഘം. കാരുണ്യദൗത്യവുമായെത്തിയ കുവൈത്ത് ടീമിനെ സ്വീകരിക്കുന്നതിലും സൗകര്യങ്ങളൊരുക്കുന്നതിലും ശസ്ത്രക്രിയക്കാവശ്യമായ സജ്ജീകരണങ്ങൾ നൽകുന്നതിലും വളരെ ശ്ലാഘനീയ പങ്കാണ് ജോർഡൻ അധികൃതർ നൽകിയതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഏകദേശം രണ്ടു ലക്ഷത്തോളം കുവൈത്ത് ദീനാർ ചെലവുവരുന്ന ആരോഗ്യസേവനപ്രവർത്തനങ്ങളാണ് നാലു ദിവസംകൊണ്ട് സംഘം നടത്തിയത്. നേരേത്ത 250ൽപരം വിവിധ ശസ്ത്രക്രിയകളും സംഘത്തിെൻറ നേതൃത്വത്തിൽ വിജയകരമായി പൂർത്തീകരിച്ചിരുന്നു. പണമില്ലാത്തതിെൻറ പേരിൽ മാത്രം ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയാത്ത ഇതുപോലെയുള്ള അഭയാർഥികളെ സഹായിക്കാൻ കുവൈത്ത് സന്നദ്ധമാണെന്നും ഹയാത്ത് സംഘം അറിയിച്ചു.
ലോകമെങ്ങും കാരുണ്യത്തിെൻറ കരവലയം തീർക്കുന്ന കുവൈത്തിെൻറ മാനുഷികത ഐക്യരാഷ്ട്ര സംഘടന പോലും അംഗീകരിച്ചിട്ടുള്ളതാണ്. ആഴ്ചകൾതോറും കോടിക്കണക്കിന് മൂല്യമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് രാജ്യം വിവിധ സംവിധാനങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിരവധി സഹായപ്രവര്‍ത്തനങ്ങളാണ് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുവൈത്തിലെ ചാരിറ്റി പ്രവര്‍ത്തകർ ഇൗയിടെ പൂർത്തിയാക്കിയത്. സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുനീഷ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകള്‍ തുനീഷ്യയിലെ കുവൈത്ത് അംബാസഡര്‍ അലി അല്‍ ദാഫിരി ഉദ്ഘാടനം ചെയ്തിരുന്നു. മാത്രമല്ല, സുഡാനിലുണ്ടായ വെള്ളപ്പൊക്കത്തിലും മഴയിലും ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായഹസ്തവുമായി കുവൈത്തിെൻറ മൂന്നാമത്തെ വിമാനം ഖര്ത്തൂമിലെത്തിയിരുന്നു. 30 ടണ്‍ ആവശ്യവസ്തുക്കളാണ് കുവൈത്ത് ഖര്ത്തൂമിലെത്തിച്ചിരുന്നത്.
സുഡാനിലെ ജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനു കീഴില്‍ കുവൈത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുഡാനിലെ കുവൈത്ത് അംബാസഡര്‍ അബ്ദുല്‍ അല്‍ മജീം വ്യക്തമാക്കി. കുവൈത്തിലെ പ്രശസ്ത ചാരിറ്റി സംഘടനകളായ കുവൈത്ത് റെഡ് ക്രസൻറിെൻറ നേതൃത്വത്തിലാണ് 30 ടണ്‍ വസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നത്.
ഭക്ഷ്യപദാർഥങ്ങള്‍, മരുന്നുകള്‍, മറ്റ് ആവശ്യവസ്തുക്കൾ എന്നിവയാണ് സംഘം ഖര്ത്തൂമിലെത്തിച്ചത്. വെള്ളപ്പൊക്കംമൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ നീല്‍ അബയള്, സിനാര്‍, ജസീറ തുടങ്ങിയ സ്ഥലങ്ങളിലേക്കു 270 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സംഘടന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഫഹദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
ലോകത്ത് എവിടെയുമുള്ള മനുഷ്യരുടെ കണ്ണുനീരൊപ്പാന്‍ സഹായമെത്തിക്കാന്‍ സദാ സന്നദ്ധമായിരിക്കണമെന്ന് ആഹ്വാനംചെയ്ത ഭരണാധികാരിയാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് മധ്യപൂര്‍വേഷ്യയിലും ലോകത്തിെൻറ വിവിധ പ്രദേശങ്ങളിലേക്കും അഭയാർഥികള്‍ക്കു വേണ്ട മരുന്നും വെള്ളവും ഭക്ഷണവും എത്തിക്കുന്നത്.
കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന അമീര്‍ ശൈഖ് സബാഹിനെ 2014ലാണ് യു.എന്‍ ആദരിച്ചത്. മാനുഷികമൂല്യങ്ങളുടെ രാജാവും, മാനുഷിക മൂല്യങ്ങളുടെ കേന്ദ്രവും എന്ന പദവി കുവൈത്തിെനയും അമീര്‍ ശൈഖ് സബാഹിനെയും തേടിയെത്തി. അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് യു.എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
