സിറിയയിൽ വെടിനിർത്തൽ: കുവൈത്ത് ആവശ്യത്തിന് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിൽ ഒരുമാസത്തേക്ക് വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുവൈത്തും സ്വീഡനും ചേർന്ന് സമർപ്പിച്ച പ്രമേയത്തിന് യു.എൻ സുരക്ഷാ കൗൺസിലിെൻറ അംഗീകാരം. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദിെൻറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം കൂടിയ സുരക്ഷാ കൗൺസിലാണ് വോട്ടെടുപ്പിലൂടെ പ്രമേയം പാസാക്കിയത്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് കൗൺസിലിൽ വിശദമായ ചർച്ച നടന്നു.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം നൽകിയതിന് ശേഷം ഏറ്റവും അവസാനമാണ് പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രമേയം പാസാക്കേണ്ടിയിരുന്നതാണെങ്കിലും റഷ്യ ചില ഭേദഗതികൾ നിർദേശിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയാണുണ്ടായത്. സർക്കാർ സേനയുടെ ആഭിമുഖ്യത്തിൽ കിഴക്കൻ ഗൂത്തയിൽ സിവിലിയൻമാർക്കെതിരെ വ്യോമാക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് യു.എൻ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടത്.
പുതിയ വ്യോമാക്രമണങ്ങളിൽ നാനൂറിലധികം സിവിലിയന്മാർ കൊല്ലപ്പെടുകയും ആയിരത്തോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവർക്ക് മാനുഷിക സഹായമെത്തിക്കുന്നതിനും മൃതദേഹങ്ങൾ മാറ്റുന്നതിനും അടിയന്തര നടപടികൾ ഉണ്ടാവണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
