സിറിയയിൽ വെടിനിർത്തൽ ഭാഗികമായിപ്പോലും നടപ്പായിട്ടില്ലെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സിറിയയിൽ ഒരുമാസത്തേക്ക് വെടിനിർത്താനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ഇതുവരെ അത് ഭാഗികമായിപ്പോലും നടപ്പായിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെ ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എൻ സുരക്ഷാ കൗൺസിലിൽ പ്രമേയം പാസായിട്ട് ആറുദിവസം കഴിഞ്ഞു. യുദ്ധക്കെടുതികളനുഭവിക്കുന്നവർക്ക് മാനുഷിക സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യം തുടരുകയാണ്. യു.എൻ ഉത്തരവ് നടപ്പാക്കുന്നതിന് സിറിയയിൽ പരസ്പരം പോരടിക്കുന്ന എല്ലാ വിഭാഗങ്ങളും സഹകരിക്കണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ സമ്മർദമുണ്ടാകണമെന്നും ഉതൈബി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
