സിൻസിയർ മോഹനൻ അനുസ്മരണം
text_fieldsസിൻസിയർ മോഹനൻ അനുസ്മരണ യോഗത്തിൽ ലായിക്ക്
അഹമ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ സജീവ പ്രവർത്തകനായിരുന്ന സിൻസിയർ മോഹനൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രവാസി വെൽഫെയർ ജലീബ് യൂനിറ്റ് പ്രസിഡന്റ് നസീർ അധ്യക്ഷത വഹിച്ചു.
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അൻവർ സഈദ്, ഷൗക്കത്ത് വളാഞ്ചേരി, സെക്രട്ടറി ഗിരീഷ് വയനാട് എന്നിവർ സംസാരിച്ചു. പാർട്ടിയിൽ ആത്മവിശ്വാസമുള്ള സജീവ പ്രവർത്തകനായിരുന്നു മോഹനൻ എന്നും അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി. ജോയ് ഫ്രാൻസിസ്, വിനോദ് പെരേര, ഫായിസ് അബ്ദുല്ല, അമ്മു, മൊയ്തു, ഫൈസൽ വടക്കേക്കാട്, ഷാ അലി എന്നിവർ മോഹനന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. യൂനിറ്റ് സെക്രട്ടറി സിറാജ് അബൂബക്കർ സ്വാഗതവും ഷാ അലി നന്ദിയും രേഖപ്പെടുത്തി.

