വീട്ടുപകരണങ്ങളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സിഗരറ്റ് പിടികൂടി
text_fieldsപിടിച്ചെടുത്ത സിഗരറ്റുകൾ
കുവൈത്ത് സിറ്റി: വീട്ടുപകരണങ്ങളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി. അബ്ദ ലി അതിർത്തിയിലാണ് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ വൻ കള്ളക്കടത്ത് ശ്രമം തകര്‍ത്തത്.പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സിഗരറ്റുകൾ സൂക്ഷ്മമായി പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു. പതിവ് പരിശോധനക്കിടെയാണ് സിഗരറ്റ് പിടികൂടിയത്. കുവൈത്തിൽ ലഭിക്കുന്ന വിലകുറഞ്ഞ സിഗരറ്റുകൾ അയൽരാജ്യങ്ങളിലേക്ക് കടത്തി വൻ വിലക്ക് വിൽക്കലായിരുന്നു ലക്ഷ്യമെന്നാണ് സൂചന. രാജ്യത്തെ വിവിധ ഉൽപന്നങ്ങൾ കടത്തുന്നത് തടയാനും ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് എത്തിക്കുന്നത് ചെറുക്കാനും കസ്റ്റംസ് നടത്തുന്ന ജാഗ്രതയും നിരന്തര പരിശോധനയും നടത്തിവരുന്നുണ്ട്. എല്ലാ കര, കടൽ തുറമുഖങ്ങളിലും നിരീക്ഷണ, പരിശോധന നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

