സൗദിയിലേക്ക് സിഗരറ്റ് കടത്ത് ശ്രമം തടഞ്ഞു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ കര അതിർത്തികൾ വഴി സൗദി അറേബ്യയിലേക്ക് സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും കടത്താനുള്ള ശ്രമം അധികൃതർ തകർത്തു. നുവൈസീബ്, സാൽമി അതിർത്തികൾ വഴിയാണ് സിഗരറ്റ് പെട്ടികൾ കടത്താൻ ശ്രമിച്ചത്. നുവൈസീബ് അതിർത്തി പോസ്റ്റ് വഴി തെൻറ എസ്.യു.വിയിൽ 99 പെട്ടി സിഗരറ്റ് കടത്താനുള്ള ശ്രമത്തിനിടെ ജി.സി.സി പൗരനെ പിടികൂടി. കുവൈത്തിൽനിന്ന് സിഗരറ്റുകൾ കള്ളക്കടത്തായി സൗദിയിലേക്ക് കൊണ്ടുപോയി ലാഭത്തിന് വിൽക്കാനായിരുന്നു ശ്രമമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നുവൈസീബ് അതിർത്തിയിൽ തന്നെ 250 പെട്ടി സിഗരറ്റുമായി മറ്റൊരു ജി.സി.സി പൗരനെയും പിടികൂടിയിരുന്നു. അതിർത്തി ചെക്ക് പോയൻറിൽ വാഹന പരിശോധനക്കിടെയാണ് സിഗരറ്റ് പെട്ടികൾ പിടികൂടിയത്. ഇയാളെയും പിടികൂടിയ സിഗരറ്റും തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.
സാൽമി അതിർത്തി വഴി സൗദിയിലേക്ക് സിഗരറ്റും പുകയില ഉൽപന്നങ്ങളും കടത്താനുള്ള ശ്രമം കസ്റ്റംസ് ഒാഫിസർമാർ തടഞ്ഞു. വാഹനത്തിെൻറ ഇന്ധന ടാങ്കിെൻറ അടിയിൽ ഒളിപ്പിച്ച് സിഗരറ്റും പുകയില ഉൽപന്നങ്ങളും കടത്താനായിരുന്നു ശ്രമം. 50 പാക്കറ്റ് സിഗരറ്റും പുകയില ഉൽപന്നങ്ങളുമാണ് ഉണ്ടായിരുന്നത്. കൂടുതൽ അന്വേഷണങ്ങൾക്കായി വാഹനം കസ്റ്റഡിയിൽ എടുത്തു. നിയമപ്രകാരം രണ്ട് പാക്കറ്റ് സിഗരറ്റിൽ കൂടുതൽ യാത്രക്കാരൻ കൈവശം വെക്കുന്നത് കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
