സി.ഐ.ഇ.ആര് പൊതുപരീക്ഷ; കുവൈത്ത് ഇസ് ലാഹി മദ്റസക്ക് നൂറ് ശതമാനം വിജയം
text_fieldsമിസ്ബ സൈനബ്, ഐമൻ അൽ ഫസാൻ, അമാൻ അഹ്മദ്, ആമിർ ഫർഹാൻ അനസ്
കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ചി(സി.ഐ.ഇ.ആര്)ന് കീഴിലുള്ള മദ്റസകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതുപരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മദ്റസക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചു. മിസ്ബ സൈനബ്, ആമിർ ഫർഹാൻ അനസ്, ഐമൻ അൽ ഫസാൻ, അമാൻ അഹ്മദ് എന്നിവർ എ പ്ലസ് നേടി.
കഴിഞ്ഞ ഏപ്രിലിലായിരുന്നു പൊതു പരീക്ഷ. വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്കി. ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ എന്നിവിടങ്ങളിലാണ് മദ്റസ പ്രവർത്തിക്കുന്നത്. പുതിയ അധ്യയന വർഷം സെപ്തംബറിൽ ആരംഭിക്കും. അഡ്മിഷൻ ആരംഭിച്ചതായി ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീൽ ഫാറോഖ് അറിയിച്ചു. വിവരങ്ങൾക്ക് ഫഹാഹീൽ - 9754 4617, സാൽമിയ-9665 8400, അബ്ബാസിയ-9959 3083.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

