സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ ജൂലൈ നാലിന്
text_fieldsസെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ ആഘോഷത്തിന്റെ കൊടി ഉയർത്തുന്നു
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ ജൂലൈ നാലിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ആഘോഷത്തിന് തുടക്കം കുറിച്ച് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ കൊടി ഉയർത്തി. വിശുദ്ധ കുർബാന, റാസയും, നേർച്ച വിളമ്പൽ എന്നിവ ആഘോഷ ഭാഗമായി നടക്കും. പള്ളി ക്വയറിന്റെ നേതൃത്വത്തിൽ ക്രിസ്തീയ ഗാനാലാപനവും നടക്കും. സ്ത്രീ സമാജം, യൂത്ത് വിങ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റോളുകളുമുണ്ടായിരിക്കും. കൊടിയിറക്കത്തോടുകൂടി പെരുന്നാൾ അവസാനിക്കും. ആഘോഷ ഒരുക്കങ്ങൾക്ക് ഇടവക കമ്മിറ്റി നേതൃത്വം നൽകിവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

