സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ആദ്യഫലപ്പെരുന്നാൾ
text_fieldsഅബ്ബാസിയ: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ വ െള്ളിയാഴ്ച അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടത്തി. പൊതുസമ്മേളനത്തിൽ ഇടവ ക വികാരി ഫാ. സഞ്ജു ജോൺ അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്ക ട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഫാ. കെ.എസ്. ശമുവേൽ കോർ എപ്പിസ്കോപ, സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ജേക്കബ് തോമസ്, അസോസിയേറ്റ് വികാരി ഫാ. ജിജു ജോർജ്ജ്, സെൻറ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി വികാരി ഫാ. അനിൽ വർഗീസ്, എൻ.ഇ.സി.കെ സെക്രട്ടറി റോയി യോഹന്നാൻ, സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. തോമസ്കുട്ടി, ഭദ്രാസന കൗൺസിൽ അംഗം അലക്സ് തുടങ്ങിയവർ സംസാരിച്ചു.
മെത്രാപ്പോലീത്തയായി 10 വർഷം പൂർത്തീകരിച്ച ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇടവക സെക്രട്ടറി വി.ടി. വർഗീസ് സ്വാഗതവും ആക്ടിങ് ട്രസ്റ്റി റോണി ജേക്കബ് നന്ദിയും പറഞ്ഞു. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഈജിപ്ഷ്യൻ ഡാൻസ്, നാടൻ ഭക്ഷണശാലകൾ, കുഞ്ഞുങ്ങൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവ നടത്തി. സിനിമ പിന്നണി ഗായകരായ നജീം അർഷാദ്, മൃദുല വാര്യർ, കെ.ജെ. ബിനോയ് എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
