ക്രിസ്മസ്: വിശ്വസ്നേഹത്തിെൻറ സാഹോദര്യത്തിെൻറ സന്ദേശം
text_fields20 നൂറ്റാണ്ടുമുമ്പ് ജനതകളുടെ സ്വപ്നസാക്ഷാത്കാരമായി ക്രിസ്തു ജനിച്ചതിെൻറ ഒ ാർമ പുതുക്കി ക്രിസ്മസ് ഒരിക്കൽ കൂടി സമാഗതമായി. ദൈവത്തിെൻറ മനുഷ്യവർഗത്തോടു ള്ള അനന്ത സ്നേഹത്തിെൻറ ആവിഷ്കാരമാണ് ക്രിസ്മസ്. വിശ്വസാഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സമാധാനത്തിെൻറയും സന്ദേശവുമായാണ് ക്രിസ്തു വന്നത്. ക്രിസ്മ സ് സന്ദേശം സകല ലോകത്തിനും വേണ്ടിയുള്ളതാണ്.
ക്രിസ്തു ജനിച്ച പുൽക്കൂട്ടിലേക്ക് നോക്കുേമ്പാൾ നമുക്കവിടെ വിജ്ഞാനികളായ പൂജരാജാക്കന്മാരെ കാണാം, പാവപ്പെട്ട പഠിപ്പില്ലാത്ത ആട്ടിടയന്മാരെ കാണാം, സ്ത്രീകളിൽ അനുഗൃഹീതയും കൃപ നിറഞ്ഞവളുമായ മറിയത്തെയും നീതിമാനായ യവുസേപ്പിനെയും കാണാം.
സകല പ്രപഞ്ചത്തെയും വാരിപ്പുണരുന്ന സ്നേഹമാണ് ബെത്ലഹേമിലെ പൂൽക്കൂട്ടിൽ ഭൂജാതനായത്. ഇൗ ഒാർമപുതുക്കലാണ് എല്ലാ വർഷവും കടന്നുവരുന്ന ക്രിസ്മസ്.
ക്രിസ്തു മനുഷ്യരുടെ ഇടയിലാണ് വസിച്ചത്. അവിടുന്ന് എല്ലാവരെയും വാരിപ്പുണരുന്ന സ്നേഹം ആണ്. ആരെയും ആ സ്നേഹവലയത്തിൽനിന്ന് മാറ്റിനിർത്തിയില്ല. ഇന്ന് സ്വാർഥലാഭങ്ങൾക്കുവേണ്ടി, അധികാരത്തിനും പണത്തിനും പ്രതാപങ്ങൾക്കും വേണ്ടി മതത്തിെൻറയും ജാതിയുടെയും രാഷ്ട്രീയത്തിെൻറയും പേരിൽ തമ്മിലടിപ്പിക്കാനും മതിലുകൾ തീർക്കാനും മത്സരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യബന്ധങ്ങൾ പൊട്ടിത്തകരുേമ്പാൾ ദൈവബന്ധമാണ് പൊട്ടിത്തകരുന്നത്. ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താൽ അവൻ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല. ക്രിസ്തുവിൽനിന്ന് ഇൗ കൽപന നമുക്ക് ലഭിച്ചിരിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം’ (ജോൺ 4:20).
കാലിത്തൊഴുത്തിൽ പിറന്നുവീണത് എല്ലാവരെയും ഉൾക്കൊള്ളുവാനും വാരിപ്പുണരാനുമാണ്. കൊട്ടാരത്തിൽ വന്നുപിറന്നാൽ അവിടെ മതിലുകളുണ്ട്. പാവപ്പെട്ടവെൻറ, പാർശ്വവത്കൃതരുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് ക്രിസ്തു പാർശ്വവത്കൃതനായി പുൽക്കൂട്ടിൽ പിറന്നത്. ക്രിസ്തു പറയുന്നു: ‘നീ നിന്നെപ്പോലെ നിെൻറ അയൽക്കാരനെയും സ്നേഹിക്കുക’. സ്നേഹം മനസ്സിൽ വിടരുേമ്പാൾ ദൈവം മനസ്സിൽ ജനിക്കുന്നു. ഏവർക്കും ക്രിസ്മസ് ആശംസകൾ.
(ലേഖകൻ സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ നോർത്തേൺ വികാരിയറ്റ് ഓഫ് അറേബ്യയും അബ്ബാസിയ ഡാനിയേൽ കോംബോനി പാരിഷ് വികാരിയുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
