പത്തനംതിട്ട അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം
text_fieldsപത്തനംതിട്ട ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം
കുവൈത്ത് സിറ്റി: പത്തനംതിട്ട ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് (പി.ഡി.എൻ.ഐ കുവൈത്ത്) ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം സംഘടിപ്പിച്ചു. കബ് ദിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അൻസാരി അധ്യക്ഷത വഹിച്ചു.
ചെയർമാൻ അൻവർ സാരംഗ് ഉദ്ഘാടനം ചെയ്തു. ട്രഷറർ റജി പന്തളം, എക്സിക്യൂട്ടിവ് അംഗങ്ങളായ ലൗലി തോമസ്, അരുൺ ശിവൻകുട്ടി, ഹസീന ഹുസൈൻ, ഷാജില റഹ്മാൻ, ബൈജു കോശി, ഷെമീർ, അഹമ്മദ് ഷാ, ഹബീബ്, ഷാജി കുമ്പഴ, അജീഷ്, ഹുസൈൻ, സക്കീർ, ലുബിന അൻവർ, റീന ഷാജി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി പത്തനംതിട്ട സ്വാഗതവും പ്രോഗ്രാം കൺവീനർ അഫ്സൽ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വടംവലി ഉൾപ്പെടെ നിരവധി കായികപരിപാടികളും ഗാനമേളയും പരിപാടിക്ക് മിഴിവേകി. അംഗങ്ങൾക്കുള്ള ക്ഷേമപദ്ധതി രൂപരേഖ പ്രസിഡന്റ് എ.എം. അൻസാരി അവതരിപ്പിച്ചു. അഹമ്മദ് ഷാ, മനു, യാസർ, സന്തോഷ്, ജോൺസൺ, സോണി, ജയേഷ്, ഷാജി തോമസ്, സലിം റാവുത്തർ എന്നിവർ വിനോദപരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

