അപക് ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം
text_fieldsഅങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് (അപക്) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് (അപക്) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ജനറൽ സെക്രട്ടറി ജിന്റോ വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജിമ്മി ആന്റണി അധ്യക്ഷപ്രസംഗം നടത്തി. വിശിഷ്ടാഥിതി നിക്സൺ ജോർജ് ക്രിസ്മസ് സന്ദേശം നൽകി. ഡെന്നിസ് ജോസഫ്, സജീവ് പോൾ എന്നിവർ ആശംസ നേർന്നു. ട്രഷറർ പോൾ പാലാട്ടി നന്ദിയും അറിയിച്ചു. ക്രിസ്മസ് കരോൾ, അപക് കുടുംബാംഗങ്ങളുടെ കലാപരിപാടി, ഗാനമേള എന്നിവ പ്രോഗ്രാമിന് മികവേകി. കേക്ക് വിതരണവും നടന്നു. പങ്കെടുത്ത എല്ലാവർക്കും ട്രോഫി സമ്മാനമായി നൽകി.

