Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​പ്പി​റ​വി​യു​ടെ...

തി​രു​പ്പി​റ​വി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ ഇ​ന്ന്​ ക്രി​സ്​​മ​സ്​

text_fields
bookmark_border
തി​രു​പ്പി​റ​വി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ  ഇ​ന്ന്​ ക്രി​സ്​​മ​സ്​
cancel

കു​വൈ​ത്ത്​ സി​റ്റി: യേ​ശു​ക്രി​സ്​​തു​വി​​​െൻറ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ത്തി​​​െൻറ പൊ​ലി​മ​യി​ലാ​ണ് പ്ര​ വാ​സ​ലോ​ക​ത്തെ ക്രൈ​സ്​​ത​വ വി​ശ്വാ​സി​ക​ൾ. കു​വൈ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്ത ി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ ന്ന​ത്.
പാ​ട്ടും മേ​ള​വു​മാ​യി വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളാ​ൽ സ​ജീ​വ​മാ​ണ് ഇ​ക് കു​റി​യും പ്ര​വാ​സ​ലോ​ക​ത്തെ ക്രി​സ്മ​സ് നാ​ളു​ക​ൾ. ക​രോ​ൾ ഗാ​നാ​ലാ​പ​നം, പു​ൽ​ക്കൂ​ട്‌ ഒ​രു​ക്ക​ൽ, ക്രി​സ്മ​സ് ട്രീ ​അ​ല​ങ്ക​രി​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​പ​രി​പാ​ടി​ക​ളും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.
ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ൾ​ക്കും ഇ​ട​വ​ക​ക​ൾ​ക്കും പു​റ​മെ മ​ല​യാ​ളി മാ​നേ​ജ്‌​മ​​െൻറി​ലു​ള്ള വി​വി​ധ ക​മ്പ​നി​ക​ളും ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
എ​ൻ.​ബി.​ടി.​സി കു​വൈ​ത്തി​​​െൻറ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ജി. എ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി.
ക​മ്പ​നി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫാ. ​സി.​കെ. മാ​ത്യു, ഫാ. ​മൈ​ക്ക​ള്‍ ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ നാ​ഷ​ന​ൽ ജീ​വ​ന​ക്കാ​ർ ഫ​ഹാ​ഹീ​ൽ, അ​ഹ​മ്മ​ദി, മം​ഗ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലും പാ​രി​ഷ് കേ​ന്ദ്ര​ങ്ങ​ളി​ലും പാ​തി​രാ കു​ർ​ബാ​ന​യും തി​രു​പ്പി​റ​വി ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും. സാ​ൽ​മി​യ, അ​ബ്ബാ​സി​യ, അ​ഹ​മ്മ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ റീ​ത്തു​ക​ളി​ലു​ള്ള കു​ർ​ബാ​ന​ക​ൾ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. ക​ടു​ത്ത സു​ര​ക്ഷ​യാ​ണ് കു​വൈ​ത്തി​ലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​ള്ളി​പ​രി​സ​ര​ങ്ങ​ളി​ൽ റോ​ന്തു​ചു​റ്റു​ന്നു​ണ്ട്. ക്രി​സ്​​മ​സ്​ ദി​വ​സം പ്ര​വൃ​ത്തി​ദി​വ​സ​മാ​യ​ത്​ ആ​ഘോ​ഷ​ത്തി​ന് പൊ​ലി​മ കു​റ​യാ​ൻ കാ​ര​ണ​മാ​വും.
ആ​റു ല​ക്ഷ​ത്തി​നു​മേ​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ൈക്ര​സ്​​ത​വ വി​ശ്വാ​സി​ക​ൾ കു​വൈ​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 250ലേ​റെ സ്വ​ദേ​ശി​ക​ളും ക്രി​സ്​​ത്യാ​നി​ക​ളാ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmaskuwait news
News Summary - Christmas , KuwaIt news
Next Story