സ്നേഹ സന്ദേശവുമായി ഇന്ന് ക്രിസ്മസ്
text_fieldsകുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രൽ പാരിഷ് പള്ളിയിൽ ഒരുക്കിയ പുൽക്കൂട് –ബിജു മുചുകുന്ന്
കുവൈത്ത് സിറ്റി: തിരുപ്പിറവിയുടെ ഓർമപുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളും ക്രൈസ്തവ ഭവനങ്ങളും ക്രിസ്മസിനെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും ഒരുക്കി ക്രൈസ്തവ ദേവാലയങ്ങൾ ദിവസങ്ങൾക്കുമുമ്പേ ആഘോഷത്തിന് ഒരുങ്ങിയിരുന്നു.
അംബാസിയയിൽ നടന്ന ക്രിസ്മസ് ആഘോഷം
ശനിയാഴ്ച രാത്രി കുവൈത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളായ അഹമ്മദിയിലെ ഔര് ലേഡി ഓഫ് അറേബ്യ ദേവാലയം, കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രൽ പാരിഷ് പള്ളി എന്നിവിടങ്ങളിൽ ഉദ്ബോധനവും പാതിരാ കുർബാനയും കുരുത്തോല ശ്രുശ്രൂഷയും നടന്നു. പുലർച്ചവരെ നീണ്ട പാതിരാ കുർബാനയിൽ കുവൈത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹങ്ങളിൽ ഭൂരിഭാഗവും പങ്കെടുത്തു.
വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സരങ്ങൾ നടന്നുവരുന്നു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്കും ആഘോഷങ്ങൾക്കും കാർമികത്വം വഹിക്കാൻ കുവൈത്തിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ, ബാംഗ്ലൂർ ഭദ്രാസനം ചുമതല വഹിക്കുന്ന ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്കും ആഘോഷങ്ങൾക്കും കാർമികത്വം വഹിക്കാൻ നാട്ടിൽ നിന്ന് ആത്മീയ നേതാക്കളും കുവൈത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

