ക്രിസ്മസ് ആഘോഷനിറവില്‍ കുവൈത്തിലെ ക്രിസ്ത്യന്‍ സമൂഹം
text_fieldsകുവൈത്ത് സിറ്റി: തിരുപ്പിറവിയുടെ സന്തോഷം നെഞ്ചേറ്റുവാങ്ങി പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടത്തി കുവൈത്തിലെ ക്രിസ്ത്യന്‍ സമൂഹം. തീവ്രവാദഭീഷണി കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍ പള്ളി പരിസരങ്ങളില്‍ റോന്തുചുറ്റുന്നുണ്ട്. ദേവാലയങ്ങളില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
രാത്രി മൂന്നുമണിക്ക് പാതിരാ കുര്‍ബാനയുണ്ടാവും. ക്രിസ്മസ് ദിനമായ ഞായറാഴ്ച രാവിലെ ആറര വരെ നീളുന്ന രീതിയിലാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ ക്രമീകരിച്ചത്. പ്രവൃത്തിദിവസമായിരുന്നതിനാല്‍ രാവിലെ ആറരക്ക് നിര്‍ത്തിവെക്കുന്ന കുര്‍ബാന വൈകീട്ട് അഞ്ചിന് പുനരാരംഭിക്കും.
ഞായറാഴ്ചയും ക്രിസ്മസും ഒരുമിച്ചുവന്നതിന്‍െറ സന്തോഷം ഉണ്ടെങ്കിലും പ്രവൃത്തിദിവസമായതിനാല്‍ ആഘാഷത്തിന് പൊലിമ കുറയും.
ക്രിസ്മസിന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് പാര്‍ലമെന്‍റംഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചത് വിശ്വാസികള്‍ക്ക് പ്രതീക്ഷയായി. അടുത്ത തവണയെങ്കിലും ഇതിന് നടപടിയുണ്ടാവുമെന്ന വിശ്വാസത്തിലാണ് ക്രൈസ്തവര്‍. ആറുലക്ഷത്തിന് മേല്‍ വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്കുകള്‍. 262 സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.
ക്രിസ്തുവിന്‍െറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിന്‍െറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും പിതാക്കന്മാര്‍ പ്രത്യേക പ്രാര്‍ഥനയില്‍ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
