ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ
text_fieldsഅഹമ്മദിയിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ ഒരുക്കിയ പുൽക്കൂടും ക്രിസ്മസ് ട്രീയും
കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷത്തിന്റെ സന്തോഷത്തിൽ പ്രവാസ ലോകത്തെ ക്രൈസ്തവ വിശ്വാസികൾ. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ക്രിസ്മസ് എന്നതിനാൽ ആഘോഷപൂർവം കൊണ്ടാടാനാണ് വിശ്വാസികളുടെ ഒരുക്കങ്ങൾ. ക്രിസ്മസിന്റെ ഭാഗമായി വിവിധ പരിപാടികൾ പലയിടത്തായി നടക്കുന്നുണ്ട്. വിവിധ മലയാളി ഇടവകകൾ ക്രിസ്മസിനെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിലാണ്. കുവൈത്തിലെ പള്ളികളിലും വിശ്വാസികളുടെ വീടുകളിലും പുൽക്കൂടും മറ്റും ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങൾക്ക് സാക്ഷിയാകാനും ആശംസകളും പ്രാർഥനകളും നേരാനുമായി നാട്ടിൽനിന്ന് ആത്മീയ നേതാക്കളും കുവൈത്തിലെത്തിയിട്ടുണ്ട്. വിവിധ ദേവാലയങ്ങളിൽ ഇവർ സന്ദർശിക്കുകയും പ്രാർഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സര പരിപാടികൾ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
മലയാളി സ്ഥാപനങ്ങളും കമ്പനികളും ക്രിസ്മസ് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് കേക്ക്, നക്ഷത്രങ്ങൾ, പുൽക്കൂട് എന്നിവയുടെ വിൽപനയും സജീവമാണ്. ജീവനക്കാർക്കായി ആഘോഷ പരിപാടികളും പലയിടത്തും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

