ലുലു ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ്, പുതുവത്സര പ്രമോഷൻ
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്രിസ്മസ് ട്രീ അലങ്കരിക്കൽ, കേക്ക് ഡെക്കറേഷൻ മത്സരം
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയ്ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. വ്യാഴാഴ്ച ലുലു ദജീജ് ഒൗട്ട്ലെറ്റിൽ കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ക്രിസ്മസ് സാൻറാ ഫാഷൻ ഷോ മത്സരം, കേക്ക് ഡെക്കറേഷൻ മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരം എന്നിവ സംഘടിപ്പിച്ചു.
120ലേറെ കുട്ടികൾ മൂന്നു വിഭാഗങ്ങളിലുമായി മത്സരിച്ചു. ഒാരോ മത്സരത്തിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ട്. എല്ലാ മത്സരാർഥികളും പ്രോത്സാഹന സമ്മാനത്തിന് അർഹരാണ്.
ക്രിസ്മസ്, പുതുവത്സര ആഘോഷ ഭാഗമായി നേരത്തേ അൽ റായ് ബ്രാഞ്ചിൽ 20 മീറ്റർ നീളമുള്ള ചോക്ലറ്റ് കേക്ക് തയാറാക്കിയിരുന്നു. ഒരാഴ്ച നീളുന്ന പ്രമോഷൻ കാമ്പയിനോടനുബന്ധിച്ച് വിവിധ ഉൽപന്നങ്ങൾക്ക് ആകർഷമായ ഡിസ്കൗണ്ട് ലഭിക്കും.
വർഷാവസാന നിരക്കിളവുകളും ഇതോടൊപ്പമുണ്ട്. ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കെൻറ് വാട്ടർ പ്യൂരിഫയർ എന്നിവയുടെ സഹകരണത്തോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ്, പുതുവത്സര പ്രമോഷൻ നടത്തുന്നത്.
ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളും ആഘോഷാന്തരീക്ഷത്തിൽ അലങ്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ സ്വീകരിക്കുന്ന സാന്താക്ലോസും മധുരിത അനുഭവമാണ്. സ്പെഷൽ ക്രിസ്മസ്, ന്യൂ ഇയർ സെൽഫി കൗണ്ടറുകളും നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.

