Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​ക്​​തി​നി​റ​വി​ൽ...

ഭ​ക്​​തി​നി​റ​വി​ൽ ക്രൈ​സ്​​ത​വ​ർ ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു

text_fields
bookmark_border
ഭ​ക്​​തി​നി​റ​വി​ൽ ക്രൈ​സ്​​ത​വ​ർ ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു
cancel
camera_alt

കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് (കെ.എം.ആർ.എം) ഓശാന പെരുന്നാൾ

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: യേ​ശു​വി​​ന്റെ ജ​റൂ​സ​ലം ന​ഗ​ര​പ്ര​വേ​ശ​ന​ത്തി​​ന്റെ ഓ​ര്‍മ പു​തു​ക്കി കു​വൈ​ത്തി​ലും ക്രൈ​സ്​​ത​വ സ​മൂ​ഹം ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.

ക്ഷ​മ​യു​ടെ​യും സ​ഹ​ന​ത്തി​ന്റെ​യും എ​ളി​മ​യു​ടെ​യും പ​ര്യാ​യ​മാ​യി ക​ഴു​ത​പ്പു​റ​ത്തെ​ത്തി​യ യേ​ശു​വി​നെ ആ​യി​ര​ങ്ങ​ള്‍ എ​തി​രേ​റ്റ പു​ണ്യ​ദി​ന​ത്തി​ന്റെ അ​നു​സ്‌​മ​ര​ണ​മാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. കു​വൈ​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ​ഓ​ശാ​ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദ​ക്ഷി​ണ​വും കു​രു​ത്തോ​ല വാ​ഴ്വും ന​ട​ന്നു.

കു​വൈ​ത്ത്​ മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ശാ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ കു​രു​ത്തോ​ല​ക​ളേ​ന്തി ഭ​ക്തി​പു​ര​സ്സ​രം പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ​ലോ​ക​ത്തെ ജോ​ലി​ത്തി​ര​ക്കി​​ന്റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട്​ ദി​വ​സം മു​മ്പ്​ വ​രെ കു​രു​ത്തോ​ല വി​ത​ര​ണം ന​ട​ന്നു. വി​ശു​ദ്ധ​വാ​രം ആ​രം​ഭി​ച്ച​തോ​ടെ ക്രൈ​സ്‌​ത​വ വി​ശ്വാ​സി​ക​ൾ ആ​ത്​​മീ​യ​ത​യു​ടെ പാ​ത​യി​ലാ​ണ്. ഈ​സ്​​റ്റ​റി​​ന്റെ തൊ​ട്ടു​മു​മ്പ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ്‌ ഓ​ശാ​ന ഞാ​യ​ര്‍.

ഇ​നി​യു​ള്ള ഒ​രാ​ഴ്ച തീ​വ്ര നോ​മ്പി​​ന്റെ​യും, പീ​ഡാ​സ​ഹ​ന ഓ​ര്‍മ​ആ​ച​ര​ണ​ത്തി​​ന്റെ​യും പു​ണ്യ ദി​വ​സ​ങ്ങ​ളാ​ണ്.

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക വി​ശ്വാ​സ​സ​മൂ​ഹം കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെൻറ്​ (കെ.​എം.​ആ​ർ.​എം) ഓ​ശാ​ന പെ​രു​ന്നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു മു​ത​ൽ കു​വൈ​ത്ത്​ സി​റ്റി ഹോ​ളി ഫാ​മി​ലി കോ​ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി​യ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് റ​വ. ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡി​നു​ശേ​ഷം പൊ​തു​വാ​യി ന​ട​ത്ത​പ്പെ​ട്ട ശു​ശ്രൂ​ഷ​ക​ൾ​ക്ക് 600ൽ​പ​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് വ​രു​ന്ന പെ​സ​ഹ ശു​ശ്രൂ​ഷ ഏ​പ്രി​ൽ 14 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ കു​വൈ​ത്ത് സി​റ്റി ഹോ​ളി ഫാ​മി​ലി കോ​ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ 15ന് ​രാ​വി​ലെ ഒ​മ്പ​തു ​മു​ത​ൽ ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ലും ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ 17ന് ​പു​ല​ർ​ച്ച മൂ​ന്നി​ന്​ സി​റ്റി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oshana sunday
News Summary - Christians celebrated Oshana Sunday in devotion
Next Story