ക്രിസ്ത്യൻ മതചിഹ്നങ്ങൾക്ക് കുവൈത്തിൽ വിലക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുരിശ് ഉൾപ്പെടെ ക്രിസ്ത്യൻ ചിഹ്നങ്ങൾ വിൽക്കുന്നതിന് കുവൈത്തിൽ വിലക്കില്ലെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്മെന്റ് ഡയറക്ടർ സാദ് അൽ സെയ്ദി പറഞ്ഞു. കുരിശ് ചേർത്ത ആഭരണങ്ങൾ പിടികൂടിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് തെറ്റായ വിവരമാണ്. മതചിഹ്നമെന്ന നിലയിൽ കുരിശ് വിൽക്കുന്നതിന് കുവൈത്തിൽ വിലക്കില്ല. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതോ സാത്താനുമായി ബന്ധമുള്ളതോ ആയ ആഭരണങ്ങൾ വിൽക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. ആറുലക്ഷത്തിനുമേൽ വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്. ഇവർക്ക് ആരാധനസ്വാതന്ത്ര്യം രാജ്യം അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

