Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ചിറ്റ് ചാറ്റ് വിത്ത്...

‘ചിറ്റ് ചാറ്റ് വിത്ത് അസ്ഹരി’ സംഗമം

text_fields
bookmark_border
kuwait-azhari sangamam
cancel
camera_alt

മ​ര്‍ക​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘ചി​റ്റ് ചാ​റ്റ് വി​ത്ത് അ​സ്ഹ​രി’ പ​രി​പാ​ടി​യി​ൽ

ഡോ. ​അ​ബ്ദു​ൽ ഹ​ക്കിം അ​സ്ഹ​രി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ർ​ക​സ് നോ​ള​ജ് സി​റ്റി മാ​തൃ​ക​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം വൈ​ജ്ഞാ​നി​ക ന​ഗ​ര​ങ്ങ​ൾ ഉ​യ​ര​ണ​മെ​ന്ന് മ​ർ​ക​സ് നോ​ള​ജ് സി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ ഹ​ക്കിം അ​സ്ഹ​രി. മ​ര്‍ക​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘ചി​റ്റ് ചാ​റ്റ് വി​ത്ത് അ​സ്ഹ​രി’ പ​രി​പാ​ടി​യി​ൽ സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്‌​ലാ​മി​ക പൗ​രാ​ണി​ക നാ​ഗ​രി​ക​ത​ക​ളി​ൽ നി​ന്നും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഊ​ര്‍ജ​മു​ള്‍ക്കൊ​ണ്ട് ആ​ധു​നി​ക വൈ​ജ്ഞാ​നി​ക ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക​ളോ​ടെ മ​ര്‍ക​സ് ന​ട​ത്തി​യ ശ്ര​ദ്ധേ​യ കാ​ല്‍വെ​പ്പാ​ണ് കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ലി​ൽ സ്ഥാ​പി​ച്ച മ​ര്‍ക​സ് നോ​ള​ജ് സി​റ്റി.

അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​മു​ള്ള പ​ഠ​ന​മി​ക​വി​നും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ക്കു​മൊ​പ്പം പ്ര​തി​ബ​ന്ധ​രും സേ​വ​ന​സ​ന്ന​ദ്ധ​രു​മാ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് സി​റ്റി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ബ്ദു​ൽ ഹ​ക്കിം അ​സ്ഹ​രി പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ അ​ൽ ദു​വൈ​ഹി പാ​ല​സി​ൽ ന​ട​ന്ന മീ​റ്റ് അ​ബ്ദു​ല്ല വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ഹ​ക്കിം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​നീ​യ​ർ അ​ബൂ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait
News Summary - Chit Chat with Azhari Sangamam
Next Story