നായർ സമുദായ സംഘം കുവൈത്ത് ചിങ്ങനിലാവ്
text_fieldsനായർ സമുദായ സംഘം കുവൈത്ത് ‘ചിങ്ങനിലാവ്- 2022’ സാമൂഹിക പ്രവർത്തകൻ പി.എം. നായർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നായർ സമുദായ സംഘം കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ മൂന്നാം വാർഷികത്തോടനുബന്ധിച്ച് 'ചിങ്ങനിലാവ്-2022' സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ പി.എം. നായർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം ശശികുമാർ കർത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പി.ജി. ബിനു, കെ.കെ. ദാസ്, സിന്ധു വീണ, രാജൻ പിള്ള, ജി.എസ്. പിള്ള, അനീഷ്, സന്തോഷ് ചന്ദ്രൻ, കണ്ണൻ നായർ, സന്തോഷ് ടി. നായർ, ഉദയൻ, മനോജ്, അനന്തു, ശ്രീകുമാർ എന്നിവർ സംസാരിച്ചു. മഹാബലി എഴുന്നള്ളത്ത്, ഘോഷയാത്ര, കലാപരിപാടികൾ, മിമിക്രി, നാടൻപാട്ട് എന്നിവ നടന്നു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി അജിത നായർ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ജ്യോതി നന്ദിയും പറഞ്ഞു.

