പ്രധാനമന്ത്രിക്ക് ചൈനയുടെ ആശംസ
text_fieldsലി കെക്വിയാങ്ങ്
കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയായി അധികാരമേറ്റ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെ ആശംസ. ചൈനയും കുവൈത്തും അഗാധമായ പരമ്പരാഗത സൗഹൃദമാണ് ആസ്വദിക്കുന്നത്.
ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാഷ്ട്രമാണ് കുവൈത്തെന്നും ലീ ആശംസ സന്ദേശത്തിൽ കുറിച്ചു.
51 വർഷം മുമ്പ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ, ചൈന-കുവൈത്ത് ബന്ധം സുസ്ഥിരമായ വികസനം നിലനിർത്തുന്നു.
പരസ്പര രാഷ്ട്രീയ വിശ്വാസം നിലനിർത്തുകയും വിവിധ മേഖലകളിലെ പ്രായോഗിക സഹകരണം തുടരുകയും ചെയ്തതായും ലി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിന് ചൈനീസ് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു.
ചൈന-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തത്തിൽ പുതിയ മേഖലകൾ കണ്ടെത്തുന്നതിന് കുവൈത്തുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

