കുവൈത്തുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ചൈന
text_fieldsചൈനയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീം, കായ് ഗ്വാൻസിനൊപ്പം
കുവൈത്ത് സിറ്റി: ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതുൾപ്പെടെ കുവൈത്തുമായുള്ള സഹകരണം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി ചൈന. കഴിഞ്ഞ വർഷം ഇത് 23 ബില്യൺ യു.എസ് ഡോളറിന്റെ ഉയർന്ന മൂല്യത്തിലെത്തിയതായും ചൈനീസ് നാഷനൽ കമ്മിറ്റി ഓഫ് പൊളിറ്റിക്കൽ കൺസൾട്ടേറ്റിവ് കോൺഫറൻസ് അംഗം കായ് ഗ്വാൻസിൻ വ്യക്തമാക്കി. ചൈനയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീമുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പരാമർശം.
കുവൈത്ത് നിരവധി മേഖലകളിൽ നിക്ഷേപത്തിന് ധാരാളം അവസരങ്ങൾ നൽകുന്നതായും ചൈനീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ദൃഢതയെക്കുറിച്ച് ജാസിം അൽ നജീം സൂചിപ്പിച്ചു. സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ വലിയ വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

