കുവൈത്തിൽ നിക്ഷേപത്തിന് ചൈനക്ക് താൽപര്യം –വാണിജ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിക്ഷേപത്തിന് ചൈന ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാൻ. കുവൈത്തിനെ സംബന്ധിച്ചിടത്തോളം ചൈനയുടെ സഹകരണം ഗുണകരമാണ്. സാേങ്കതിക രംഗത്തെ അവരുടെ മിടുക്കും അനുഭവസമ്പത്തും രാജ്യത്തിെൻറ വികസനകാര്യത്തിൽ മുതൽക്കൂട്ടാവും. അമീറിെൻറ ചൈന സന്ദർശനത്തിൽ ഒപ്പുവെച്ച സഹകരണ ഉടമ്പടി നിർണായകമാണ്. സുസ്ഥിര വികസനത്തിനുള്ള കുവൈത്തിെൻറ ദീർഘകാല പദ്ധതിയിൽ ചൈനയുടെ പങ്ക് നിർണായകമാണ്.
കുവൈത്ത് സർക്കാറിെൻറ വിഷൻ 2035 വികസനപദ്ധതിയിൽ ചൈന നിർണായക പങ്കുവഹിക്കും. ഗ്ലോബൽ ട്രേഡ്, ഫിനാൻഷ്യൽ ഹബ് ആയി കുവൈത്തിനെ മാറ്റിയെടുക്കാനാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നുവെന്നതിെൻറ ലക്ഷണമായി ചൈനയുടെ നിക്ഷേപത്തെ കാണാം.
ചൈനയുടെ സഹായത്തോടെ കുവൈത്തിെൻറ വടക്കൻ മേഖലയിൽ ഇൻഡസ്ട്രിയൽ ആൻഡ് ഹൈടെക് പാർക്ക് നിർമിക്കും. എണ്ണ, അടിസ്ഥാനസൗകര്യ വികസന, കമ്യൂണിക്കേഷൻ, ബാങ്കിൽ മേഖലകളിലായി 40 ചൈനീസ് കമ്പനികൾ കുവൈത്തിൽ പ്രവർത്തിക്കുന്നു. സഹകരണം കൂടുതൽ മേഖലകളിലേക്ക് വിപുലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഒാഫ് ചൈനയുടെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഖാലിദ് റൗദാൻ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
