കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണം
text_fieldsകുവൈത്ത് സിറ്റി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്ന് കുവൈത്ത് നാഷനൽ ചൈൽഡ് പ്രൊട്ടക്ഷൻ പ്രോഗ്രാം.സോഷ്യൽ മീഡിയ ആപ്പുകളും ഇലക്ട്രോണിക് ഗെയിമുകളും മാതാപിതാക്കൾ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും ഉണർത്തി.
കുട്ടികളുമായി തുറന്ന സംഭാഷണവും വിശ്വാസബന്ധവും വളർത്തേണ്ടതിന്റെ പ്രാധാന്യവും സംഘടന ചൂണ്ടിക്കാട്ടി. സംശയാസ്പദ പെരുമാറ്റം, ലൈംഗിക അതിക്രമ ശ്രമങ്ങൾ, ദുരുപയോഗം തുടങ്ങിയവ ഉണ്ടായാൽ ഉടൻ അറിയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട സുരക്ഷാവിഭാഗങ്ങളെ മടിക്കാതെ ബന്ധപ്പെടണമെന്ന മുന്നറിയിപ്പും നൽകി.ഒരു കുട്ടിക്കെതിരായ ആക്രമണക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്താവന.കേസിൽ വേഗത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ നാഷനൽ ചൈൽഡ് പ്രൊട്ടക്ഷൻ പ്രോഗ്രാം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

