കൗമാര കലകളുടെ ഉത്സവമായി കല കുവൈത്ത് ബാലകലാമേള
text_fieldsകല കുവൈത്ത് ബാലകലാമേളയിൽ ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കല കുവൈത്തും ബി.ഇ.സി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ബാലകലാമേള-2021 കൗമാര കലകളുടെ ഉത്സവമായി മാറി. നാല് വേദികളിൽ ഓൺലൈനായി നടന്ന മത്സരങ്ങളിൽ കൂടുതൽ പോയൻറ് നേടി ഭവൻസ് സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
ബി.ഇ.സി ജനറൽ മാനേജർ മാത്യു വർഗീസ്, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, ബാലവേദി പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും ബാലകലാമേള ജനറൽ കൺവീനർ പ്രഫ. വി. അനിൽ കുമാർ നന്ദിയും പറഞ്ഞു.
കിൻറർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.
മത്സര ഫലങ്ങൾ കല കുവൈത്ത് വെബ്സൈറ്റായ www.kalakuwait.comൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീജിത്ത്, ജയചന്ദ്രൻ, ടി.എം. രഞ്ജിത്ത്, പി. ഷിജിൻ, തോമസ് സെൽവൻ, മെജിത്ത് കോമത്ത്, കൃഷ്ണകുമാർ മേലാത്ത്, ഷാജി രഞ്ജിത്ത്, അനീഷ് പൂക്കാട്, അജിത്ത്, പി.ജി. ജ്യോതിഷ്, പ്രജോഷ് പൊന്നാനി, ഷിനി റോബർട്ട്, പ്രസീത ജിതിൻ, ഷംല ബിജു, ബിന്ദു ദിലീപ്, പ്രശാന്തി ബിജോയ്, കവിത അനൂപ്, ലിജ ചാക്കോ, നിഷാന്ത് ജോർജ്, ബിജു ശ്യാം, രാജേഷ് എം. എടാട്ട്, സിദ്ധാർഥ്, ഉണ്ണി മാമൻ, പ്രസീദ് കരുണാകരൻ, പി.വി. പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

