കല കുവൈത്ത് ബാലകലാമേള: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsകല കുവൈത്ത് ബാലകലാമേള വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കല കുവൈത്തും ബി.ഇ.സി എക്സ്ചേഞ്ചും സംയുക്തമായി കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2021െൻറ സമ്മാനദാനം കല കുവൈത്ത് അബ്ബാസിയ ഓഫിസിൽ നടത്തി. ഇന്ത്യൻ എജുക്കേഷൻ സ്കൂൾ (ഭവൻസ്) ഓവറോൾ കിരീടം കരസ്ഥമാക്കി. നാലു വേദികളിലായി ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായിരുന്നു ബാലകലാമേള ഓൺലൈനായി സംഘടിപ്പിച്ചത്. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുമായി 700ലധികം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. വിജയികൾക്കുള്ള ഉപഹാരങ്ങൾ കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളും കലയുടെ സജീവ പ്രവർത്തകരും കൈമാറി.

