കുട്ടികളുടെ സുരക്ഷാ ആശങ്ക; കുവൈത്തിൽ റോബ്ലോക്സ് ഗെയിം നിരോധിക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ ഗെയിമായ റോബ്ലോക്‌സ് നിരോധിക്കാൻ ഒരുക്കി കുവൈത്ത്. കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. ഗെയിം നിരോധിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം കമ്യൂണിക്കേഷൻ മന്ത്രാലയത്തോട് അഭ്യർഥിച്ചു.
ഗെയിം കുട്ടികളിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടിയെന്ന് ‘അറബ്ടൈംസ്’ റിപ്പോർട്ട് ചെയ്തു. മേഖലയിലെയും പുറത്തുമുള്ള മറ്റ് രാജ്യങ്ങളുടെ സമാനമായ നടപടികൾക്ക് പിറകെയാണ് കുവൈത്തിന്റെയും നിരോധനനീക്കം.
ഖത്തറും ഒമാനും ഗെയിം നിരോധിച്ചിട്ടുണ്ട്. ചൈനയും തുർക്കിയയും ഗെയിം പ്രായപൂർത്തിയാകാത്തവർക്കിടയിൽ ദോഷകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു. ജോർഡനും ഉത്തരകൊറിയയും കുട്ടികളുടെ മാനസികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി റോബ്ലോക്സ് നിരോധിച്ചിട്ടുണ്ട്. ബഹ്‌റൈനിലും നിരോധന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

