മുഖ്യമന്ത്രിയുടെ ഇടപെടൽ ആശ്വാസകരം -കല കുവൈത്ത്
text_fieldsകുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള സർവിസുകളില്‍ വെട്ടിക്കുറച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ആശ്വാസകരമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത്.
പ്രവാസികളുടെ യാത്രകളെ ഏറെ ക്ലേശകരമാക്കുമായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും നടത്തിയ സമയോചിത ഇടപെടൽ ആശ്വാസകരമാണെന്നും, നടപടിയെ സ്വാഗതം ചെയ്യുന്നതായും കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് എന്നിവർ അറിയിച്ചു.
ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങള്‍ വെട്ടിക്കുറച്ച നീതീകരിക്കാനാവാത്ത എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ നടപടിയിൽ നേരത്തെ കല കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തുകയും വിഷയം മുഖ്യമന്ത്രിയുടെയും എം.പി മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നതായും കല കുവൈത്ത് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

