Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യു​ക്ത...

നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഡെ​പ്യൂ​ട്ടി അ​മീ​റിന്റെ ചു​മ​ത​ല

text_fields
bookmark_border
Pledge
cancel
camera_alt

ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന് ഡെ​പ്യൂ​ട്ടി അ​മീ​റി​ന്റെ ചു​മ​ത​ല. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു. അ​മീ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​മീ​റി​ന്റെ അ​ഭാ​വ​ത്തി​ൽ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹാ​വും അ​മീ​റി​ന്റെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ക. രാ​ജി സ​മ​ർ​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​നാ​യി​രു​ന്നു ഇ​തു​വ​രെ ഡെ​പ്യൂ​ട്ടി അ​മീ​ർ ചു​മ​ത​ല.

ഞാ​യ​റാ​ഴ്ച അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഡെ​പ്യൂ​ട്ടി അ​മീ​റാ​യി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്തു. അ​മീ​രി ദി​വാ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 15നാ​ണ് ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​മീ​ർ നി​യ​മി​ച്ച​ത്. പു​തി​യ മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ളെ നി​യ​മി​ക്കാ​നു​ള്ള ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. 1952ൽ ​ജ​നി​ച്ച ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ​അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ധ​ന​കാ​ര്യം, വാ​ർ​ത്താ​വി​നി​മ​യം, ക​മ്യൂണി​ക്കേ​ഷ​ൻ​സ്, ആ​സൂ​ത്ര​ണം, ആ​രോ​ഗ്യം, എ​ണ്ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ ദീ​ർ​ഘ​കാ​ലം മ​ന്ത്രി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കി​രീ​ടാ​വ​കാ​ശി​യു​ടെ ദീ​വാ​നി ത​ല​വ​നാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. കു​വൈ​ത്ത് ഫി​നാ​ൻ​സ് സെ​ന്‍റ​ർ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്, ബ​ർ​ഗ​ൻ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ ഉ​ട​ൻ രൂ​പ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​ആ​ഴ്ച ത​ന്നെ ഇ​തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitDeputy Amir
News Summary - Chief Minister designate to the charge of Deputy Amir.
Next Story