എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ചെസ് ടൂർണമെന്റ്
text_fieldsഎറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ്
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) ചെസ് ടൂർണമെന്റ് സാൽമിയ അബ് വാബ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. പ്രസിഡന്റ് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ഡയറക്ടർമാരായ പ്രിൻസ് ബേബി, അജി മത്തായി, ജനറൽ കോഓഡിനേറ്റർ പ്രവീൺ ജോസ്, ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസി ചെറിയാൻ, യൂനിറ്റ് കൺവീനർമാരായ ബാബുരാജ് പള്ളുരുത്തി, പീറ്റർ കെ.മാത്യു, ഫ്രാൻസിസ് ബോൾഗാട്ടി, ജോളി ജോർജ്, വനിത വേദി ചെയർപേഴ്സൺ തെരേസ ആന്റണി എന്നിവർ നേതൃത്വം നൽകി. ചീഫ് അർബിറ്റർ എൻ.എ അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ, കെ.ഗിരീഷ് എന്നിവർ മേൽനോട്ടം വഹിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മത്സരാർഥികൾ മാറ്റുരച്ചു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.

