ചെ​ക് റി​പ്പ​ബ്ലി​ക്കി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി കു​വൈ​ത്തി ക​ലാ​കാ​ര​ൻ

14:22 PM
09/06/2019
കു​വൈ​ത്തി ക​ലാ​കാ​ര​ൻ വ​ലീ​ദ്​ സ​റാ​ബ്​ ചെ​ക്ക്​ റി​പ​ബ്ലി​ക്കി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ
കു​വൈ​ത്ത്​ സി​റ്റി: ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി കു​വൈ​ത്തി ക​ലാ​കാ​ര​ൻ ശ്ര​ദ്ധ നേ​ടി. പ്രാ​ഗ്​ ക്വാ​ർ​ഡി​ന​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​ഷ്വ​ൽ ആ​ർ​ട്ട്​ എ​ക്​​സി​ബി​ഷ​നി​ലാ​ണ്​ കു​വൈ​ത്ത്​ പൗ​ര​ൻ വ​ലീ​ദ്​ സ​റാ​ബി​​െൻറ ക​ര​വി​രു​തു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ചെ​ക് ​റി​പ്പ​ബ്ലി​ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു കു​വൈ​ത്ത്​ പൗ​ര​ൻ ഇ​ത്ത​ര​ത്തി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്ന്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ വ​ലീ​ദ്​ സ​റാ​ബ്​ പ​റ​ഞ്ഞു. ക്ലാ​സി​ക്ക​ൽ നോ​വ​ലു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രൂ​പ​ക​ങ്ങ​ളാ​ണ്​ ഇ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ​ത്. പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശി​ൽ​പ​ശാ​ല​യി​ലും പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കു​വൈ​ത്തി​​െൻറ നാ​മം പ​തി​യാ​ൻ ഇ​ത്ത​രം പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ സാ​ധി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ഇൗ ​രം​ഗ​ത്തേ​ക്ക്​ വ​രാ​ൻ ​പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്നും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​യ്​​ത​നം ത​​െൻറ നേ​ട്ട​ത്തി​ന്​ പി​ന്നി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Loading...
COMMENTS