രാസ, ജൈവ, റേഡിയോ ആക്ടീവ് നിരീക്ഷണം ശക്തമാക്കി
text_fieldsസാമ്പിളുകൾ വിശകലനം ചെയ്യുന്നതിനും രാസ, ജൈവ മാലിന്യങ്ങളിൽ നിന്ന് ജീവനക്കാരെയും ഉപകരണങ്ങളെയും അണുവിമുക്തമാക്കുന്നതിനുമുള്ള വാഹനങ്ങൾ
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാസ, ജൈവ, റേഡിയോ ആക്ടീവ് മലിനീകരണ വസ്തുക്കളുടെ നിരീക്ഷണം ശക്തമാക്കി കുവൈത്ത്.രാസ, ജൈവ, റേഡിയോ ആക്ടീവ് മലിനീകരണ വസ്തുക്കളുടെ നിരീക്ഷണത്തിലും കണ്ടെത്തലിലും വൈദഗ്ധ്യമുള്ള ‘ഫോക്സ്’ ആധുനിക വാഹനങ്ങൾ. കെമിക്കൽ, ബയോളജിക്കൽ മലിനീകരണങ്ങളിൽ ജീവനക്കാരെയും ഉപകരണങ്ങളെയും അണുവിമുക്തമാക്കുന്നതിനുള്ള സംയോജിത മൊബൈൽ സംവിധാനമായ ‘ഡിക്കോണ്ടൈൻ’ എന്നിവ സജീവമാണ്. ഫീൽഡിലെ സാമ്പിളുകൾ ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് ഈ വാഹനത്തിന്റെ സവിശേഷതയാണ്. അണുനാശിനി മുറികളും ഓട്ടോമാറ്റിക് അണുനശീകരണ സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കെമിക്കൽ മലിനീകരണം സംശയിക്കുന്ന അപകടങ്ങൾക്കും പ്രവർത്തനങ്ങൾക്കും ശേഷവും ഇത് ഉപയോഗിക്കുന്നു.
നശീകരണ ആയുധങ്ങൾക്കെതിരായ പ്രതിരോധ കമാൻഡ് അടിയന്തര സംഭവങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കുന്നുണ്ട്.സാങ്കേതിക സംഘങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെയും മനുഷ്യ കേഡറുകളുടെയും കാര്യക്ഷമത ഉയർത്തുകയും ചെയ്തു. അന്തരീക്ഷം റേഡിയോ ആക്ടീവ്, രാസ മലിനീകരണങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ജനറൽ സ്റ്റാഫ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

