‘ചേമഞ്ചേരി ഫെസ്റ്റ് 2018’ കബ്ദ് റിസോർട്ടിൽ നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ 18ാമത് വാർഷിക ഫാമിലി പിക്നിക് ‘ചേമഞ്ചേരി ഫെസ്റ്റ് -18’ കബ്ദ് റിസോർട്ടിൽ നടത്തി. ചേമഞ്ചേരി പഞ്ചായത്തിലെ മുന്നൂറോളം പേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമുണർത്തുന്ന നിരവധി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പിഞ്ചുകുട്ടികളുടെ മിഠായിപെറുക്കൽ മത്സരത്തോടെ തുടങ്ങി മുതിർന്നവരുടെ വാശിയേറിയ റജബ് കാർഗോ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം വരെയുള്ളതെല്ലാം ആവേശകരമായിരുന്നു. വടംവലി മത്സരത്തിൽ പുക്കാട് ടീമിനെ പരാജയപ്പെടുത്തി കാട്ടിലപ്പീടിക ടീം ട്രോഫി കരസ്ഥമാക്കി. സുൽഫിക്കർ തിരുവങ്ങൂർ അവതാരകനായ ‘ചുറ്റുവട്ടം’ ചടങ്ങിൽ സംഘടനയുടെ പ്രസിഡൻറ് അസീസ് ദല്ലാഹ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കമ്മിറ്റി കൺവീനർ മുനീർ തിരുവങ്ങൂർ പരിപാടിയുടെ വിവരണം നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടെ പരിപാടി സമാപിച്ചു. ഗഫൂർ നൂർമഹൽ സ്വാഗതവും അസിഫ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
