ചേമഞ്ചേരി ഫെസ്റ്റ് കൂപ്പൺ പ്രകാശനം
text_fieldsചേമഞ്ചേരി ഫെസ്റ്റിന്റെ കൂപ്പൺ വിതരണം ചെയർമാൻ യൂസുഫ് അമ്മിക്കണ്ണാടിക്ക് നൽകി
പ്രസിഡന്റ് അഷ്റഫ് ദല്ലാഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ചേമഞ്ചേരി ഫെസ്റ്റ് 2022 ഡിസംബർ രണ്ടിന് കബദ് റിസോർട്ടിൽ നടത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ വിജ്ഞാന വിനോദ കലാ-കായിക മത്സരങ്ങൾ അരങ്ങേറും.
രാവിലെ എട്ടിന് ആരംഭിച്ചു രാത്രി ഒമ്പതോടെ അവസാനിക്കുന്ന പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ആദ്യ കൂപ്പൺ ചെയർമാൻ യൂസുഫ് അമ്മിക്കണ്ണാടിക്ക് നൽകി പ്രസിഡന്റ് അഷ്റഫ് ദല്ലാഹ് ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

