Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ടോ​ർ​മ​ക​ളു​മാ​യി...

നാ​ടോ​ർ​മ​ക​ളു​മാ​യി 'ചേ​മ​ഞ്ചേ​രി ഫെ​സ്റ്റ് 2022'

text_fields
bookmark_border
ചേ​മ​ഞ്ചേ​രി ഫെ​സ്റ്റ്
cancel
camera_alt

ചേ​മ​ഞ്ചേ​രി ഫെ​സ്റ്റി​ൽ പ​​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ആ​റാ​മ​ത് വാ​ർ​ഷി​ക ഫാ​മി​ലി പി​ക്നി​ക് 'ചേ​മ​ഞ്ചേ​രി ഫെ​സ്റ്റ് 2022' ക​ബ് ദ് ​റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഒ​രേ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ എ​ല്ലാ​വ​രി​ലും നാ​ടി​ന്റെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ഓ​ർ​മ​ക​ളു​ണ​ർ​ത്തി.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പി​ഞ്ചു​കു​ട്ടി​ക​ളു​ടെ മി​ഠാ​യി പെ​റു​ക്ക​ൽ മ​ത്സ​ര​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി മു​തി​ർ​ന്ന​വ​രു​ടെ വാ​ശി​യേ​റി​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റോ​ളി​ങ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​നും സാ​ക്ഷി​യാ​യി. നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൈ​ഗ​ർ തി​രു​വ​ങ്ങൂ​ർ ടീം ​ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ദ​ല്ലാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ഹാ​ബ് തൊ​ണ്ടി​യി​ൽ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സു​ൽ​ഫി​ക്ക​ർ തി​രു​വ​ങ്ങൂ​ർ അ​വ​താ​ര​ക​നാ​യി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chemancheri fest 2022
News Summary - Chemancheri fest 2022
Next Story