Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ വ​സ്​​തു​ക്ക​ൾ മോ​ഷ്​​ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ വ​സ്​​തു​ക്ക​ൾ മോ​ഷ്​​ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ചി​രു​ന്ന എ​ട്ടം​ഗ സം​ഘ​ത്തെ എ​യ​ർ​പോ​ർ​ട്ട് ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്ലീ​നി​ങ്​ ജോ​ലി ഏ​റ്റെ​ടു​ത്ത സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കീ​ഴി​ലെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രും ഒ​രു ബം​ഗ്ലാ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഭാ​രം കൂ​ടി​യ  ല​ഗേ​ജു​ക​ൾ കെ​ട്ട​ഴി​ച്ച് ചെ​റു​താ​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്ന​ത്. മോ​ഷ്​​ടി​ച്ച സാ​ധ​ന​ങ്ങ​ൾ കീ​സു​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കു​ക​യും തു​ട​ർ​ന്ന് ജോ​ലി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ താ​മ​സ​സ്​​ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

ആ​ദ്യ​ത്തി​ൽ ക​മ്പ​നി​യു​ടെ താ​മ​സ​സ്​​ഥ​ല​ത്താ​യി​രു​ന്നു തൊ​ണ്ടി മു​ത​ലു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ കൂ​ടി​വ​ന്ന​തോ​ടെ ജ​ലീ​ബി​ൽ വാ​ട​ക​ക്കെ​ടു​ത്ത പ്ര​ത്യേ​ക മു​റി​യി​ലാ​യി മോ​ഷ​ണ മു​ത​ലു​ക​ൾ സൂ​ക്ഷി​ക്ക​ൽ. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വി​ല​കൂ​ടി​യ മൊ​ബൈ​ലു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ  ജ​ലീ​ബി​ലെ മു​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

യാ​ത്ര​ക്കാ​രു​ടെ വ​സ്​​തു​ക്ക​ൾ തു​ട​ർ​ച്ച​യാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​താ​യി നാ​ലു വി​മാ​ന ക​മ്പ​നി​ക​ൾ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക്​ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ക്കാ​ര​നാ​യ ഒ​രു ക്ലീ​നി​ങ്​ തൊ​ഴി​ലാ​ളി​യെ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​ദ്യം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ ന​ൽ​കി​യ സൂ​ച​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​യെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - cheetting kuwait gulf news
Next Story