Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതട്ടിപ്പുകേസ്​ പ്രതി...

തട്ടിപ്പുകേസ്​ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border

കുവൈത്ത്​ സിറ്റി: പണാപഹരണ കേസിലെ പ്രതിയായ മലയാളി പൊതുമാപ്പ്​ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ അറസ്​റ്റിലായി. കോഴിക്കോട്​ സ്വദേശി യൂസുഫ്​ ആണ്​ പിടിയിലായത്​. ഭർത്താവിനെ കുവൈത്തിൽ തടവിലാക്കിയതായി ഇയാളുടെ ഭാര്യ കോഴിക്കോട്​ പേരാ​മ്പ്രക്കടുത്ത ചെ​മ്പ്ര ഭഗവതികണ്ടി സഫിയ (45) പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയിരുന്നു​. എന്നാൽ, ജോലി ചെയ്​തിരുന്ന കടയിൽനിന്ന്​ 63,47,180 രൂപ ഇയാൾ മോഷ്​ടിച്ചെന്നാണ്​ മറുവിഭാഗം നൽകിയ പരാതിയിൽ പറയുന്നത്​.

ഇതി​​​െൻറ അടിസ്ഥാനത്തിൽ യൂസുഫിന്​ യാത്രാവിലക്ക്​ ഉണ്ടായിരുന്നു. ചെറിയ വരുമാനക്കാരനായ യൂസുഫ്​ കഴിഞ്ഞ ആറുവർഷത്തി​നിടെ ഭീമമായ തുക നാട്ടിലയച്ചതി​​​െൻറ രേഖകളും മറ്റു തെളിവുകളും ഇവർ പൊലീസിന്​ കൈമാറിയിരുന്നു. നാദാപുരം സ്വദേശി മുഹമ്മദി​​​െൻറ കടയിലെ കാഷ്യറായിരുന്ന യൂസുഫ്​ ആറുവർഷത്തിനിടെ പലപ്പോഴായി കവർന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തി​​​െൻറ ഭാഗമായാണ്​ സ്ഥലവും കെട്ടിടവും രജിസ്​റ്റർ ചെയ്​തുകൊടുക്കാമെന്ന്​ വ്യവസ്ഥയുണ്ടാക്കിയത്​. തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താൻ മുഹമ്മദി​​​െൻറ കടയിൽനിന്ന്​ ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ്​ എഴുതി ഒപ്പിട്ട്​ നൽകിയിട്ടുണ്ട്​.

140 ദീനാർ ശമ്പളമുള്ള യൂസുഫിന്​ ഇത്രയും തുക നാട്ടിലയക്കാൻ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതി​​​െൻറ വിഡിയോ, ഒാഡി​യോ റെക്കോഡുകളും എക്​സ്​ചേഞ്ച്​ മുഖാന്തരം പണമയച്ചതി​​​െൻറ രേഖകളും പൊലീസി​​​െൻറ പക്കലുണ്ട്​. തനിക്ക്​ ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ്​ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്​. തന്നെ അപമാനിക്കരുതെന്ന യൂസുഫി​​​െൻറ അഭ്യർഥന മാനിച്ച്​​ നഷ്​ടപ്പെട്ട തുകക്ക്​ പകരമായി സ്ഥലം എഴുതിനൽകാ​മെന്ന വ്യവസ്ഥയിൽ മുഹമ്മദ്​ കേസ്​ നൽകാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ്​ ഭർത്താവിനെ കുവൈത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന്​ ഭാര്യ പൊലീസിൽ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscheetting gulf news
News Summary - cheetting kuwait gulf news
Next Story