Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 9:06 AM IST Updated On
date_range 29 Sept 2019 9:06 AM IST"കുവൈത്തിെൻറ നിർലോഭ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി'
text_fieldsbookmark_border
camera_alt????????????? ?????????????????????????????????? ???????????? ????????????? ???????? ???????????????
കുവൈത്ത് സിറ്റി: ലോകത്തിെൻറ കണ്ണീരൊപ്പാൻ കാരുണ്യപ്രവർത്തനങ്ങളിലൂടെ കുവൈത്ത് കാ ട്ടുന്ന കൈത്താങ്ങിനും നിർലോഭമായ പിന്തുണക്കും ഐക്യരാഷ്്ട്ര സഭക്ക് കീഴിലെ ലോക ഭക്ഷ്യ കാ ർഷിക സംഘടന നന്ദി അറിയിച്ചു. അറബ് മേഖലയിലും അന്താരാഷ്്ട്ര രംഗത്തും അവശവിഭാഗങ്ങള ുടെ ഉന്നമനത്തിനും ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനും കുവൈത്ത് കാട്ടുന്ന ജാഗ്രത യും കാരുണ്യം നിറഞ്ഞ പ്രവർത്തനങ്ങളും മഹത്തരമാണ്. കുവൈത്തിനും കുവൈത്തിലെ ജനങ്ങൾക്ക ും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഭക്ഷ്യ കാർഷിക സംഘടന ലെയ്സൺ ഓ ഫിസർ കരോളിൻ ബിർക്കെറ്റ് ജനീവയിൽ പ്രസ്താവിച്ചു. കുവൈത്ത് അംബാസഡർ ജമാൽ അൽ ഗുനൈമുമായുള്ള കൂടിക്കാഴ്ചയിലാണ് കരോലിൻ നന്ദി അറിയിച്ചത്.
കുവൈത്ത് നൽകിയ സംഭാവനകളും വിഭവങ്ങളും യമനിലെ കാർഷിക രംഗത്തെ അഭിവൃദ്ധിക്കായി ലോക ഭക്ഷ്യ കാർഷിക സംഘടന പ്രയോജനപ്പെടുത്തും. ഒപ്പം, യമനിലെ കാർഷിക മേഖലയിലെ പുനരുദ്ധാരണത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കുവൈത്തിെൻറ സഹായം വളരെയധികം ഗുണകരമാകുമെന്നും കരോലിൻ ചൂണ്ടിക്കാട്ടി. വളരെ പ്രസന്നമായ ബന്ധം കുവൈത്തുമായും തുടർന്നുമുണ്ടാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും കുവൈത്തും ലോക ഭക്ഷ്യ കാർഷിക സംഘടനയും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ഉൗഷ്മളമായി തുടരുമെന്നും കരോലിൻ പ്രസ്താവനയിൽ അറിയിച്ചു.
വിശന്നും വിവശരായും കഴിയുന്നവർക്കെല്ലാം ആശ്വാസത്തിെൻറ കരസ്പർശം പകർന്നുനൽകുന്ന കുവൈത്തിെൻറ മാനുഷികമൂല്യമേറിയ സേവനപ്രവർത്തനങ്ങൾ ലോകത്തിന് നേരത്തെ തന്നെ മാതൃകയായിരുന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ പ്രത്യേക നിർദേശാനുസരം ലോകമെങ്ങും വ്യാപിക്കുന്ന ഇൗ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൈയും കണക്കുമില്ലാതെയാണ് സമ്പത്തും പണവും സേവനപ്രവർത്തകരെയും രാജ്യം വിനിയോഗിക്കുന്നത്.
കഴിഞ്ഞവാരത്തില്‍ മാത്രം കുവൈത്തിലെ പ്രധാന ചാരിറ്റി സംഘാടകരായ റെഡ് ക്രസൻറ് സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്. സാഹയ വസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കുന്നതില് അറബ് റെഡ് ക്രസൻറും റെഡ് ക്രോസ് സൊസൈറ്റിയും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നു കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി മേധാവി ഡോ. ഹിലാല്‍ അല്‍ സയാര് വ്യക്തമാക്കി. അറബ് രാജ്യങ്ങളിലുള്ള റെഡ് ക്രസൻറ് സൊസൈറ്റിയുടെ കീഴ്ഘടകങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ കഴിഞ്ഞവാരത്തില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിലയിരുത്തി.
പ്രകൃതിക്ഷോഭത്തിലും മാനുഷിക സംഘര്‍ഷത്തിലും വീടുകളും വാസസ്ഥലങ്ങളും നഷ്്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക എന്നതാണ് പ്രധാനമായ അടുത്ത ലക്ഷ്യം. ലബനാനിലെ 19 വയസ്സുള്ള യുവതിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ തുക കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി നല്കി. യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു അവശ്യവസ്തുക്കളും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ലബനാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലുള്ള രേഗികളെ സഹായിക്കാനും അദാന്‍, ഷബ്വ ഭാഗങ്ങളിലെ 175 ജനങ്ങള്‍ക്കു ഉപകാരപ്പെടുന്ന തൊഴില്‍ ശില്പശാല സംഘടിപ്പിക്കാനും കഴിഞ്ഞ ആഴ്ചയിൽ കഴിഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ക്കു തൊഴിലുമായി ബന്ധപ്പെട്ട നിരവധി പഠന ക്ലാസുകളും പരിശീലനവും സംഘനട തുടരുകയാണ്.
മെഷീനുകള്‍ ഫിക്സ് ചെയ്യുക, എ.സി, കംബ്യൂട്ടര്, മൊബൈല്‍, ടാബ്ലറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയറിങ്പരിശീലനങ്ങളാണ് സംഘം സംഘടിപ്പിച്ചത്.അതേസമയം, ഇറാഖിലെ ഇര്‍ബില്‍ പ്രദേശത്തെ മൂസിൽ യൂനിവേഴ്സിറ്റിയില്‍ വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി 10 ബസുകള്‍ കുവൈത്ത് റിലീഫ് സൊസൈറ്റി നല്‍കിയതായി ഇര്‍ബിലിലെ കുവൈത്ത് മേധാവി ഡോ. ഉമര്‍ അല്‍ കൻദരി വ്യക്തമാക്കി. മാത്രമല്ല, തുര്‍ക്കിയിലെ സിറിയന്‍ അഭയാർഥികള്‍ക്കുവേണ്ടി മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിർമിക്കാന്‍ കുവൈത്ത് ചാരിറ്റി പ്രവര്‍ത്തകര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. ജോര്ഡന് തലസ്ഥാന നഗരമായ അമ്മാനില്‍ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി 1000 ടൺ ഭക്ഷണപദാർഥങ്ങള്‍ വിതരണം ചെയ്യുകയും സുഡാനിലെ പ്രളയത്തില്‍ നാശനഷ്്ടങ്ങള്‍ സംഭവിച്ചവരെ സഹായിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 110 ടണ്‍ ആവശ്യമായ വസ്തുക്കള്‍ നല്കാന്
സാധിച്ചതായും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന മേധാവികൾ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story