കെ.എം.ആർ.എം അഹമ്മദി ഏരിയ കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം
text_fieldsകെ.എം.ആർ.എം അഹമ്മദി ഏരിയ കാരുണ്യ ഹസ്തം പദ്ധതി ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ നോമ്പുകാല ക്ഷേമ കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. മങ്കഫ് മെമ്പറീസ് ഹാളിൽ നടന്ന പരിപാടിയിൽ അഹമ്മദി ഏരിയ പ്രസിഡന്റ് ജിജു സ്കറിയ അധ്യക്ഷതവഹിച്ചു. കെ.എം.ആർ.എം. ആത്മീയ ഉപദേഷ്ടാവ് ഫാ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി വർഗീസ് മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ ആശംസ പ്രസംഗവും നടത്തി.ട്രഷറർ സന്തോഷ് ജോർജ്, ഏരിയ വൈസ് പ്രസിഡന്റ് ബിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ലിജാ മനോജ് സ്വാഗതവും അഹമ്മദി ഏരിയ ട്രഷർ ബിനോയി വർഗീസ് നന്ദിയും പറഞ്ഞു.

