കുവൈത്തിലെ ചാരിറ്റികളും അസോസിയേഷനുകളും
text_fieldsസന്നദ്ധ പ്രവർത്തകർ സേവന പ്രവർത്തനങ്ങളിൽ
കുവൈത്ത് സിറ്റി: ബലിപെരുന്നാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ മാനുഷിക, സേവന പദ്ധതികളുമായി കുവൈത്തിലെ ചാരിറ്റികളും അസോസിയേഷനുകളും.
ലോകമെമ്പാടുമുള്ള ദുർബല ജനവിഭാഗങ്ങളെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ മാനുഷിക നിലപാടിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ. നിരവധി രാജ്യങ്ങളിൽ ദുരിതാശ്വാസ, വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണ പ്രോട്ടോക്കോളുകളിൽ ഒപ്പുവച്ചു.
കെയ്‌റോയിലെ കുവൈത്ത് ഓഫീസ് ഫോർ ചാരിറ്റി പ്രോജക്ടുകളും ഈജിപ്ഷ്യൻ സക്കാത്ത് ആൻഡ് ചാരിറ്റി ഹൗസും ഈജിപ്തിലെ നിരാലംബരും ദരിദ്രരുമായ കുടുംബങ്ങളെ പിന്തുണക്കുന്നതിനായി സഹകരണ പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. ദരിദ്രരും അനാഥരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഡോ. മജ്ദ അൽ യതാമ അനുവദിച്ച 3.881 ദശലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (73,464 യു.എസ് ഡോളർ) സാമ്പത്തിക സംഭാവന ഇതിൽ ഉൾപ്പെടുന്നു.
കുവൈത്തിലെ നമാ ചാരിറ്റി ഗസ്സയിലും ബെനിനിലും ദുർബല കുടുംബങ്ങളെ പിന്തുണക്കുന്നതിനായി ദുരിതാശ്വാസ, വികസന പദ്ധതികൾ നടപ്പിലാക്കി. ഗസ്സയിൽ സംഘടന കുടിവെള്ളവും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾക്കിടയിൽ 1,000 ത്തിലധികം കുടുംബങ്ങൾക്കും 4,000 ത്തിലധികം വ്യക്തികൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.
ബെനിനിൽ നമാ ചാരിറ്റി 400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. 200 നേത്ര ശസ്ത്രക്രിയകൾ, 12 കന്നുകാലികളുടെ മാംസം വിതരണം ചെയ്യൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി. നേത്ര ശസ്ത്രക്രിയ നിരവധി രോഗികൾക്ക് കാഴ്ച പുന:സ്ഥാപിക്കാൻ സഹായിച്ചു. അതേസമയം കൂടുതൽ പിന്തുണാ സംരംഭങ്ങൾ വിദൂര ഗ്രാമങ്ങളിലെ മതപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

