ചന്തേര കൂട്ടായ്മ കുവൈത്തിലും
text_fieldsകുവൈത്ത് ചന്തേര കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ചന്തേര ഗ്രാമത്തിൽനിന്ന് തൊഴിൽ തേടി കുവൈത്തിലെത്തിയവരുടെ ഒത്തുചേരൽ ഫഹാഹീൽ തക്കാരാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നാടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ 2023-25 വർഷത്തേക്കുള്ള കുവൈത്ത് ചന്തേര മഹല്ല് കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളായി മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), ഇ.കെ. അനസ് (ജന. സെക്ര.), നൗഷാദ് ചന്തേര (ഓർഗനൈസിങ് സെക്ര.), എം. അബ്ദുൽ ഖാദർ (ട്രഷ.), പി.പി. ഹകീം, സിദ്ദീഖ് ഇരവിൽ, എം.കെ. അസീസ് (വൈസ് പ്രസിഡന്റുമാർ), എം. റഹീം, ടി.കെ. സക്കറിയ, ഇ.കെ. സഹദ് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
ഇ.കെ. അനസിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സലാം സ്മാർട്ട്, പി. മഷൂദ്, റഹ്മാൻ അത്തിക്കൽ, ഹക്കീം, നൂറുദ്ദീൻ മാണിയാട്ട്, റിയാസ്, അഷ്റഫ് മാണിയാട്ട്, എം. അസ്കർ എന്നിവർ സംസാരിച്ചു. നൗഷാദ് ചന്തേര സ്വാഗതവും ഖാദർ മാണിയാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

