ഇന്ത്യൻ അംബാസഡർക്ക് മാറ്റം: ഡോ. ആദർശ് സ്വൈക കെനിയയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു മാറ്റം. നിലവിൽ കുവൈത്തിലെ അംബാസഡർ ഡോ. ആദർശ് സ്വൈകയെ കെനിയയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈകമീഷണറായി നിയമിച്ചു. ഡോ. ആദർശ് സ്വൈക ഉടൻ നിയമനം ഏറ്റെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ആഫ്രിക്കയിൽ നയതന്ത്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
2002 മുതൽ ഇന്ത്യൻ വിദേശകാര്യ സർവിസിലെ അംഗവും പരിചയസമ്പന്നനായ നയതന്ത്രജ്ഞനുമായ ഡോ. ആദർശ് സ്വൈക കുവൈത്തിലെ തന്റെ സേവനകാലത്ത് സാമ്പത്തിക, വ്യാപാര സഹകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഡോ. സ്വൈക നിർണായക പങ്ക് വഹിക്കുകയുമുണ്ടായി.ഡോ. ആദർശ് സ്വൈക കുവൈത്തിൽനിന്ന് ചുമതല ഒഴിയുന്ന ദിവസവും കുവൈത്തിലെ പുതിയ അംബാസഡർ ആരെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

