ആശുപത്രി ജീവനക്കാരുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാരുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ആശുപത്രികളിലെയും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലെയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ പ്രവര്‍ത്തന സമയമാണ് മാറ്റം വരുത്തിയത്. പുരുഷ ജീവനക്കാർക്ക് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും വനിത ജീവനക്കാർക്ക് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 1.45 വരെയുമാണ് ജോലി സമയം. ജോലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജീവനക്കാര്‍ക്ക് 30 മിനുറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മെഡിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ ഷെഡ്യൂൾ ചെയ്ത ഔദ്യോഗിക ജോലി സമയം പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

