ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച പുലർച്ചെ മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ അളവുകളിൽ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത.
വാരാന്ത്യത്തിൽ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ ഉയർന്ന വായു മർദം ക്രമേണ കുറയുന്നതിനും മുകളിലെ അന്തരീക്ഷത്തിലെ താഴ്ന്ന വായു മർദത്തിനും രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണത്തിനും ചിതറിയ മഴയുടെ സാധ്യതക്കും കാരണമാകുന്നു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്.
ശനിയാഴ്ച കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. ചിതറിയ മഴക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് (112) എന്ന എമർജൻസി നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

