Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച നേരിയ മഴ എത്തി. ഉച്ചയോടെ എത്തിയ ചാറ്റൽ മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ധീരാർ അൽ അലി പറഞ്ഞു.
വരും ദിവസങ്ങളിൽ താപനില ക്രമേണ വർധിക്കുകയും കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുകയും ചെയ്യും. എന്നാൽ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

