വ്യാഴാഴ്ച മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച വൈകീട്ടു മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച പകൽ ആകാശം തെളിയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചു. ഞായറാഴ്ച പെയ്ത മഴ രാജ്യത്ത് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. പല റോഡുകളും അടച്ചിടുകയുമുണ്ടായി. തിങ്കളാഴ്ചയോടെയാണ് പലയിടങ്ങളിൽനിന്നും വെള്ളക്കെട്ട് പൂർണമായും നീക്കിയത്.
ഞായറാഴ്ചയിലെ മഴയിൽ രൂപപ്പെട്ട 1,257 വെള്ളക്കെട്ടുകൾ കൈകാര്യം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തലസ്ഥാനത്തും ഹവല്ലി ഗവർണറേറ്റിലുമാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്

